Skip to main content

ത്രിവത്സര എൽ.എൽ.ബി: ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം

           കേരളത്തിലെ ഗവൺമെന്റ് ലോ കോളജിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2023-24 ലെ ത്രിവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനായി നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിൽ പ്രവേശനത്തിന് പരിഗണിക്കുന്നതിനു മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in ൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസറ്റർ ചെയ്യാം. മോപ് അപ് അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾ പ്രവേശ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471 2525300

പി.എൻ.എക്‌സ്5326/2023

 

date