Skip to main content
പുത്തൂരിലേക്ക് പുതിയ അതിഥികളായി വര്‍ണ്ണ പക്ഷികള്‍

പുത്തൂരിലേക്ക് പുതിയ അതിഥികളായി വര്‍ണ്ണ പക്ഷികള്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പുത്തന്‍ അതിഥികളായി ഫെസന്റ് ഇനത്തില്‍പ്പെട്ട 6 പക്ഷികള്‍കൂടിയെത്തി. തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും എത്തിച്ച വര്‍ണ്ണ പക്ഷികളെ വരവേല്‍ക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും എത്തിയിരുന്നു. 

ഒരു ആണ്‍ വര്‍ഗ്ഗത്തിലും രണ്ട് പെണ്‍ വര്‍ഗ്ഗത്തിലും പെട്ട ഗോള്‍ഡന്‍ ഫെസന്റുകള്‍, ഇതേ രീതിയില്‍ ആണ്‍, പെണ്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സില്‍വര്‍ ഫെസന്റുകള്‍ എന്നിവയെയാണ് ഇന്ന് എത്തിച്ചത്. മനോഹരമായ കൂടുകളാണ് പക്ഷികള്‍ക്കായി സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. 

കാഴ്ചയില്‍ അതി മനോഹാരിത തീര്‍ക്കുന്ന വര്‍ണ്ണ പക്ഷികളാണ് ഫെസന്റ് ഇനത്തില്‍പ്പെട്ടവ. മുന്‍പ് മൂന്ന് മയിലുകളെയും, സില്‍വര്‍ ഫെസന്റുകളെയും എത്തിച്ചിരുന്നു. അടുത്ത ആഴ്ച ചുക്കര്‍ പാട്രിഡ്ജ് ഇനത്തില്‍പ്പെട്ട പക്ഷികളെയും എത്തിക്കും.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ഡോ. ആര്‍. കീര്‍ത്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സുവോളജിക്കല്‍ പാര്‍ക്ക് ജീവനക്കാര്‍, അനിമല്‍ കീപ്പേഴ്‌സ് തുടങ്ങിയവര്‍ പക്ഷികളെ വരവേല്‍ക്കാന്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

date