Skip to main content

ബയോഡൈവേഴ്‌സിറ്റി ക്ലബ്ബുകളുടെ ശൃംഖല തീര്‍ത്തു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ജൈവവൈവിധ്യ പരിപാലനത്തിലൂടെ നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ശൃംഖല തീര്‍ത്ത് പ്രതിജ്ഞയെടുത്തു. പരിപാടികളുടെ ഉദ്ഘാടനം മുള്ളന്‍ബസാര്‍ എസ്.ബി. കണ്‍വെണ്‍ഷന്‍ സെന്ററില്‍ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അംഗം കെ.വി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്ത് പരിധിയിലെ 18 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രൂപീകരിച്ച ജൈവ വൈവിധ്യ ക്ലബ്ബുകളുടെ ചുമതലക്കാരായ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും അവബോധ പരിശീലന ക്ലാസുകളുടെയും ക്ലബ്ബുകള്‍ക്കുള്ള സീഡ്മണി വിതരണത്തിന്റെയും, പ്രവര്‍ത്തന മാര്‍ഗ്ഗരേഖ നല്‍കുന്നതിന്റെയും ഉദ്ഘാടനമാണ് എംഎല്‍എ നിര്‍വഹിച്ചത്. നവകേരളസദസ്സ് ലക്ഷ്യങ്ങള്‍ കുട്ടികളിലൂടെ കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ക്ലബുകള്‍ക്ക് മാര്‍ഗ്ഗരേഖയും സീഡ്മണിയും നല്‍കി.  

പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൈവവൈവിധ്യ ക്ലബുകള്‍ രൂപികരീക്കുകയും ജൈവ വൈവിധ്യ പരിപാലനത്തിലൂടെ സുസ്ഥിര വികസനത്തിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും വിവിധ പ്രവര്‍ത്തനങ്ങളാണ് ശ്രീ നാരായണപുരം ഗ്രാമ പഞ്ചായത്ത് നടത്തി വരുന്നത്. 

ചടങ്ങില്‍ വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എ അയൂബ്, സി.സി. ജയ, പി.എ. നൗഷാദ്, അസി. സെക്രട്ടറി അബ്ദുള്ള ബാബു, ഡോ. അമിതാബച്ചന്‍, വാര്‍ഡ് മെമ്പര്‍മാരായ ഇബ്രാഹിംകുട്ടി, സൗദനാസര്‍, കെ.ആര്‍. രാജേഷ്, ജിബി മോള്‍, ടി.എസ്. ശീതള്‍, ബി.എം.സി അംഗങ്ങളായ ഇ.ആര്‍. രേഖ, എം.എം. ശ്യാംലി, പി.ആര്‍. രതീഷ്, വരുണ, ദേവിക തുടങ്ങിയവര്‍ പങ്കെടുത്തു. നവകേരള സദസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ പ്രതിജ്ഞയ്ക്കും ശൃംഗലയ്ക്കും പ്രസിഡന്റ് നേതൃത്വം നല്‍കി.

date