Skip to main content

സീനിയർ ഹോക്കി ചാംപ്യൻഷിപ്പ്

        13-മത് ദേശീയ സീനിയർ (പുരുഷ) ഹോക്കി ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള സീനിയർ (പുരുഷ) ഹോക്കി ടീമിനെ തെരഞ്ഞെടുക്കുന്നതിനായുള്ള കേരള സംസ്ഥാന സീനിയർ (പുരുഷ) ഹോക്കി ചാംപ്യൻഷിപ്പ് നവംബർ 12, 13 തീയതികളിലായി കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടത്തും. ചാംപ്യൻഷിപ്പിന് മുന്നോടിയായുള്ള ജില്ലാ തല സെലക്ഷൻ ട്രയൽസ് അതാത് സ്പോർട്സ് കൗൺസിലുകളുടെ ആഭിമുഖ്യത്തിൽ നവംബർ 9 അല്ലെങ്കിൽ 10 തീയതികളിലായി നടത്തും. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെടണം.

പി.എൻ.എക്‌സ്5331/2023

date