Skip to main content

മത്സ്യത്തൊഴിലാളികൾ വിവരങ്ങൾ രജിസറ്റർ ചെയ്യണം

മത്സ്യവകുപ്പിന്റെ സോഫ്റ്റ് വെയറായ FIMS ൽ (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ഇനിയും രജിസ്റ്റർ ചെയ്യാത്തവരായ മത്സ്യത്തൊഴിലാളികൾഅനുബന്ധത്തൊഴിലാളികൾപെൻഷണർമാർ എന്നിവർ ചുമതലയുള്ള മത്സ്യബോർഡ് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട്  നവംബർ 15 നകം FIMS (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) ൽ അവരുടെ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മത്സ്യ ബോർഡ് കമ്മീഷണർ അറിയിച്ചു. ഇതിനായി  മത്സ്യത്തൊഴിലാളി പാസ്സ് ബക്ക്ആധാർ കാർഡ്റേഷൻ കാർഡ്പെൻഷൻ ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ചുമതലയുള്ള ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം.

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ FIMS ൽ രജിസ്റ്റർ ചെയ്തവർക്കായി നിജപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ മത്സ്യബോർഡിൽ അംഗത്വം നേടാത്ത മത്സ്യത്തൊഴിലാളികളുംഅനുബന്ധത്തൊഴിലാളികളും മത്സ്യബോർഡിൽ അംഗത്വം നേടിയെടുക്കുന്നതിനും FIMS ൽ രജിസ്റ്റർ ചെയ്യന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം.വിശദാംശങ്ങൾക്ക് അതാത് മത്സ്യബോർഡ് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം.

പി.എൻ.എക്‌സ്5333/2023

 

date