Skip to main content

സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ       നവംബർ 8 നകം ഫീസ് ഒടുക്കി അതത് കോളേജുകളിൽ പ്രവേശനം നേടണം.  ഓൺലൈനായും ഫീസ് ഒടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷൻ എടുക്കാത്തവരെ തുടർന്നുള്ള ഓൺലൈൻ അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല.

അടുത്ത ഓൺലൈൻ അലോട്ട്‌മെന്റ് നവംബർ 9 ന് പ്രസിദ്ധീകരിക്കും. അതിലേക്കുള്ള  ഓപ്ഷനുകൾ നവംബർ എട്ടിന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. മുൻ അലോട്ട്‌മെന്റിൽ കോളേജുകളിൽ    പ്രവേശനം നേടിയവർ NOC നിർബന്ധമായും ഓപ്ഷൻ സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് 04712560362, 363,364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.                                        

                        പി.എൻ.എക്‌സ്5335/2023

date