Skip to main content

ആയൂര്‍വേദ ദിനാചരണം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

എട്ടാമത് ആയൂര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതിയ ചികിത്സ വകുപ്പും ജില്ലാ മെഡിക്കല്‍ ഓഫീസ് നാഷണല്‍ ആയൂമിഷനും ചേര്‍ന്ന സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം നവംബര്‍ ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിക്കും. ‘ആയുര്‍വേദം എല്ലാവര്‍ക്കും എല്ലാദിവസവും’ എന്ന ടാഗ് ലൈനില്‍ ‘ആയുര്‍വേദ ഫോര്‍ വണ്‍ ഹെല്‍ത്ത’് എന്നതാണ് തീം. ജില്ലയിലെ 89 ആയുര്‍വേദ സ്ഥാപനങ്ങളിലും ജീവിതശൈലി രോഗങ്ങള്‍ക്കായി പ്രത്യേക ഒ പി, പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍, സ്‌കൂള്‍ കോളേജ് തലത്തില്‍ അവബോധ ക്ലാസുകള്‍, ക്വീസ് മത്സരം ബ്ലോക്ക് അടിസ്ഥാനത്തില്‍ ഉപന്യാസം പോസ്റ്റര്‍ മേക്കിങ് മത്സരങ്ങളും നടത്തും. ആയുര്‍വേദത്തിന്റെ വിവിധ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, സ്ത്രീ രോഗം, നേത്രരോഗം, ഇ എന്‍ ടി ,ഉദരരോഗം, ഏനോ റെക്റ്റല്‍ രോഗങ്ങള്‍, ത്വക്ക്‌രോഗങ്ങള്‍, കോസ്‌മെറ്റോളജി, സ്‌പോര്‍ട്‌സ് ആയുര്‍വേദ മാനസികാരോഗ്യ ക്ലിനിക്ക് തുടങ്ങിയവ വിവിധ വകുപ്പ് ജീവനക്കാര്‍ക്ക് ജില്ലാ ആയുര്‍വേദ ആശുപത്രി മുഖേന നടപ്പിലാക്കും

date