Skip to main content

ജന്തു ജന്യരോഗങ്ങളും മനുഷ്യാരോഗ്യവും: ചര്‍ച്ച സംഘടിപ്പിച്ചു

കേരളീയം പെറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി 'ജന്തുജന്യ രോഗങ്ങളും മനുഷ്യരോഗ്യവും' എന്ന വിഷയത്തില്‍  ചര്‍ച്ച സംഘടിപ്പിച്ചു. എല്‍.എം.എസ് കോമ്പൗണ്ടിലെ നെയ്യാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പെറ്റ് ഫുഡ് ഫെസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ ഐ.പി ബിനു അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയക്ടര്‍ ഡോ. അജിത് ബാബു മോഡറേറ്ററായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അസി.ഡയക്ടര്‍ ഡോ. സഞ്ജയ്, ഡോ. അപര്‍ണ , തിരുവനന്തപുരം മെഡി. കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ചിന്ത, ഡോ. അശ്വിന്‍, പെറ്റ് ഫുഡ് ഫെസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ.ടി.ടി ആശ എന്നിവര്‍  ചര്‍ച്ച നയിച്ചു. പ്രശസ്ത സിനിമാ താരം അരുന്ധതി നായര്‍ ,സംഗീതജ്ഞന്‍ ജാസി ഗിഫ്റ്റ്, എ ഡി ജി പി എസ്. ശ്രീജിത്ത് എന്നിവര്‍  മുഖ്യാതിഥികളായിരുന്നു.

date