Skip to main content

പെറ്റ് ഫുഡ് ഫെസ്റ്റിവല്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

കേരളീയത്തിന്റെ ഭാഗമായി എല്‍ എം എസ് കോമ്പൗണ്ടില്‍ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിവല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവര്‍ സന്ദര്‍ശിച്ചു.  മനുഷ്യരോട് മാത്രമല്ല, എല്ലാ ജീവജാലങ്ങളോടും കരുതല്‍ വേണം എന്നതാണ് സര്‍ക്കാര്‍ നയം. അതിന്റെ ഭാഗമാണ് കേരളീയത്തില്‍  പെറ്റ് ഫുഡ് ഫെസ്റ്റ്  ഉള്‍പ്പെടുത്തിയതെന്നും  മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വളര്‍ത്തു മൃഗങ്ങള്‍ മലയാളിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണെന്നും സംസ്ഥാനം കൂടുതല്‍ വളര്‍ത്തുമൃഗ സൗഹൃദമായി മാറി വരുന്നത് മനസിലാക്കിയാണ് കേരളീയത്തിന്റെ ഭാഗമായി പെറ്റ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കേരളീയത്തെ ജനം ഏറ്റെടുത്തു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.  കേരളീയം ഫുഡ് ഫെസ്റ്റ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ സജിത് നാസര്‍, പെറ്റ് ഫുഡ് ഫെസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ ഐ.പി ബിനു, പെറ്റ് ഫുഡ് ഫെസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ.ടി.ടി ആശ എന്നിവര്‍ മന്ത്രിമാരെ അനുഗമിച്ചു.

date