Skip to main content

സ്റ്റുഡന്റ് കൗൺസിലർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ഐ.ടി.ഡി.പി നിലമ്പൂരിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും പ്രീമെട്രിക് ഹോസ്റ്റലിലും 2023-24 വർഷത്തേക്ക് സ്റ്റുഡന്റ് കൗൺസിലർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിംഗ്) യോഗ്യതയുള്ള 25നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 18000 രൂപയും യാത്രാപടി ഇനത്തിൽ പരമാവധി 2000 രൂപയുമാണ് വേതനം. സംസ്ഥാനത്തിന് പുറത്തുള്ള സർവ്വകലാശാലകളിലെ യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. റസിഡൻഷ്യൽ സ്ഥാപനമായതിനാൽ താമസിക്കാൻ താത്പര്യമുള്ളവർക്ക് മാത്രം അപേക്ഷിക്കാം. യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം  നവംബർ 13നകം നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04931 220315.

 

date