Skip to main content

കുടിശ്ശിക അടയ്ക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയവർക്ക് അംഗത്വം നഷ്ടപ്പെടാതെ അംശാദായ കുടിശ്ശികയും പിഴയും നവംബർ 26 വരെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ അടയ്ക്കാം. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. ഇതിനകം 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും സാധിക്കില്ല. കുടിശ്ശിക അടക്കാൻ അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ട് പകർപ്പ്, ഫോൺ നമ്പർ എന്നിവ ഹാജരാക്കണം. ഫോൺ: 0483 2732001.

date