Skip to main content

ജില്ലാതല ഭരണഭാഷാ ശില്പശാല ഇന്ന്

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിക്കുന്ന ജില്ലാതല ഭരണഭാഷാ ശില്പശാല ഇന്ന് (ചൊവ്വ) രാവിലെ 10.30 മുതല്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഭവന്‍ ഹാളില്‍ നടക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ഓരോ വകുപ്പിലും ഭരണഭാഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് പരിശീലനം. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്യും. ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ഭാഷാ വിദഗ്ധന്‍ ഡോ.ആര്‍. ശിവകുമാര്‍ ക്ലാസെടുക്കും. ജില്ലാതല ഭരണഭാഷാ പുരസ്‌കാരം നേടിയ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ സന്തോഷ് പി.ടിക്ക് ജില്ലാ കളക്ടര്‍ മെമന്റൊയും സര്‍ട്ടിഫിക്കറ്റും നല്‍കും.

date