Skip to main content

അവലോകന യോഗം ചേർന്നു

കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം, പോക്‌സോ, ജുവനൈൽ ജസ്റ്റിസ് തുടങ്ങിയ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധ വകുപ്പുകളുടെ അവലോകന യോഗം ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു.
ജില്ലാ ആസൂത്രണ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് കുമാർ, വനിതാ ശിശുവികസന ഓഫീസർ ആശാമോൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date