Skip to main content
MINISTER INAUGURATION

കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം ഊട്ടുപുര മന്ത്രി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കാനത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീ വൈകുണ്ഠം ഊട്ടുപുരയുടെ ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ടി പത്മനാഭന്‍ വിശിഷ്ടാതിഥിയായി. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ കുഞ്ഞമ്പു, മലബാര്‍ ദേവസ്വം ബോര്‍ഡ് സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ മധുസൂദനന്‍, ബോര്‍ഡ് അംഗം കെ ജനാര്‍ദ്ദനന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ എന്‍ ഷാജി, എക്സിക്യൂട്ടീവ് ഓഫീസര്‍ സി പി ബീന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി കെ ജയകൃഷ്ണന്‍, അംഗങ്ങളായ കെ എം ശശിധരന്‍, സി ടി രാജീവ്, ടി രാജീവന്‍, കെ പ്രഭാകരന്‍, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കാട്ടുമാടം ഇളയിടത്ത് ഈശാനന്‍ നമ്പൂതിരിപ്പാട്, ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡണ്ട് കെ ചന്ദ്രഭാനു, സെക്രട്ടറി കെ സി ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date