Skip to main content

സ്വയംതൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് തൊഴില്‍രഹിതരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. ഫോണ്‍: 0497 2705036, 9400068513.
 

date