Skip to main content

നവകേരള സദസ്: ഹരിപ്പാട് മണ്ഡലത്തിലെ പഞ്ചായത്ത് തല സംഘാടക സമിതികൾ പൂർത്തിയായി

ആലപ്പുഴ: നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഹരിപ്പാട് നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രമാപഞ്ചായത്തുകളിലും സംഘാടക സമിതിയോഗം പൂർത്തിയായി. ഡിസംബര്‍ 15ന് വൈകിട്ട് 6:30ന് ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനത്താണ് ഹരിപ്പാട് മണ്ഡലത്തിലെ നവകേരള സദസ്. 

ചേപ്പാട് ഗ്രാമപഞ്ചായത്തിൽ ചേർന്ന സംഘാടക സമിതിയോഗം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എ. ശോഭ, ജി. ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ, ശിവപ്രസാദ്, വിശ്വപ്രസാദ്, ഐ. തമ്പി, സനിൽ കുമാർ, വി.കെ സഹദേവൻ തുടങ്ങിയവർ നേതൃത്വം നൽകി. ചെയർമാൻ: എം.കെ. വേണുകുമാർ, കൺവീനർ: ശ്രീലേഖ

ചിങ്ങോലി ഗ്രാമപഞ്ചായത്തിൽ ചേർന്ന സംഘാടക സമിതിയോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അശ്വതി തുളസി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. ടി.എസ്.താഹ, കെ. ശ്രീകുമാർ, മുൻ എം.എൽ.എ. ടി. കെ. ദേവകുമാർ, സന്തോഷ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. ചെയർപേഴ്സൺ: അശ്വതി തുളസി, കൺവീനർ: എസ്. ജയശ്രീ

കുമാരപുരം ഗ്രാമപഞ്ചായത്തിൽ ചേർന്ന സംഘാടക സമിതിയോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ. സൂസി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ടി.എസ് താഹ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രുഗ്മിണി രാജു തുടങ്ങിയവർ നേതൃത്വം നൽകി. ചെയർപേഴ്സൺ : ഒ. സൂസി, കൺവീനർ: അമൃത ടി. മോഹൻ

മുതുകുളം ഗ്രാമപഞ്ചായത്തിൽ ചേർന്ന സംഘാടക സമിതിയോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ലാൽ മാളവ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത ശ്രീജി, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ മഞ്ചു അനിഷ്കുമാർ, വിജയകുമാർ, ശ്രീജിത്ത്, ബിന്ദു സുഭാഷ്, പഞ്ചായത്തംഗങ്ങളായ സുസ്മിത ദീലീപ്, ശ്രീജ, ശുഭഗോപകുമാർ, ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി. ചെയർപേഴ്സൺ: ജ്യോതിപ്രഭ, കൺവീനർ: ബീന

ആറാട്ടുപുഴ ഗ്രാമപഞ്ചായ ഗ്രാമപഞ്ചായത്തിൽ ചേർന്ന സംഘാടക സമിതിയോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. സജീവൻ അധ്യക്ഷത വഹിച്ചു. കെ. കരുണാകൻ, കെ. രാമചന്ദ്രൻ, ജി. ബിജുകുമാർ, എം. ഷീബ, ആർ. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ചെയർമാൻ: എൻ. സജീവൻ, കൺവീനർ: ഹരി

പള്ളിപ്പാട് ഗ്രാമപഞ്ചായ ഗ്രാമപഞ്ചായത്തിൽ  ചേർന്ന സംഘാടക സമിതിയോഗം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രുഗ്മിണി രാജു, ബ്ലോക്ക് പഞ്ചായത്തംഗം ജോർജ്ജ് വർഗ്ഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് രാജേന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ദാസൻ, സി.ഡി.എസ്. ചെയർപേഴ്സൺ ഷീമ പ്രകാശ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി. സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി. ചെയർമാൻ: അജിത അരവിന്ദൻ, കൺവീനർ: ബാബുക്കുട്ടൻ നായർ

തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ  ചേർന്ന സംഘാടക സമിതിയോഗം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എസ്. താഹ അധ്യക്ഷത വഹിച്ചു. സി. രത്നകുമാർ, എൻ.സി. അനിൽകുമാർ,മായ ജെ., ലഞ്ചു സതീശൻ, അർച്ചന ദിലീപ്, ഷാജില തുടങ്ങിയവർ നേതൃത്വം നൽകി. ചെയർമാൻ: ടി.എസ്. താഹ, കൺവീനർ : രഘുലാൽ  

ചെറുതന ഗ്രാമപഞ്ചായത്തിൽ ചേർന്ന സംഘാടക സമിതിയോഗം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം എ. ശോഭ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ബ്ലോക്ക് പഞ്ചായത്ത്അംഗം എൻ. പ്രസാദ് കുമാർ, ഫിഷറീസ് സിന്ഡിക്കേറ്റ് അംഗം ശ്രീകുമാർ ഉണ്ണിത്താൻ, റ്റി.കെ അനിരുദ്ധൻ തുടങ്ങിയവർ നേതൃത്വം നൽകി. ചെയർപേഴ്സൺ: എ. ശോഭ, കൺവീനർ: ശ്രീദേവി അമ്മ

കരുവാറ്റ ഗ്രാമപഞ്ചായത്തിൽ ചേർന്ന സംഘാടക സമിതിയോഗം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ടി.എസ് താഹ, ജില്ല പഞ്ചായത്തംഗം എ. ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഹരിപ്പാട് രുഗ്മിണി രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എം.എം അനസ് അലി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റ്റി. പൊന്നമ്മ, മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, സനൽകുമാർ, എസ്. അനിത, അനിദത്തൻ, രംഗനാഥക്കുറുപ്പ്, എം.ആർ. രാജി തുടങ്ങിയവർ നേതൃത്വം നൽകി. ചെയർമാൻ: എസ്. സുരേഷ്, കൺവീനർ: ഹരിദാസ്

കാർത്തികപ്പള്ളി ഗ്രമപഞ്ചായത്തിൽ ചേർന്ന സംഘാടക സമിതിയോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗിരിജാ ഭായി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ടി.എസ്. താഹ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രുഗ്മിണി രാജു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ റ്റി.ആർ. വത്സല, ബ്ലോക്ക് പഞ്ചായത്തംഗം വി. ഓമന, എസ്. ശോഭ, പഞ്ചായത്തംഗം മേഴ്സി രാജു, സി.ഡി.എസ്. ചെയർപേഴ്സൺ ജയ, ഗ്രാമവികസന വകുപ്പ് ശ്രീജിത്ത്, സിന്ധു ഈശ്വരൻ തുടങ്ങിയവർ നേതൃത്വം നൽകി. ചെയർപേഴ്സൺ: ഗിരിജാഭായ്, കൺവീനർ: ശ്രീകാന്ത്

ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ ചേർന്ന സംഘാടകസമിതി യോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ടി.കെ. ദേവകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചെയർമാൻ: എസ്. കൃഷ്ണകുമാർ,
കൺവീനർ: ഷമീർ

date