Skip to main content

ജലം ജീവിതം ക്യാമ്പയിന്‍ നടത്തി

തദ്ദേശസ്വയം ഭരണവകുപ്പിന്റെയും കതിരൂര്‍ ജി വി എച്ച് എസ് എസ് വി എച്ച് എസ് ഇ വിഭാഗം എന്‍ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജലം ജീവിതം ക്യാമ്പയിന്‍ നടത്തി. ജലവിഭവ സംരക്ഷണം, ദ്രവ്യ മാലിന്യ സംസ്‌കരണം എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജലസഭ, പദയാത്ര എന്നിവ കൂത്തുപറമ്പ് ജി എച്ച് എസ് എസില്‍ നടത്തി. കൂത്തുപറമ്പ് നഗരസഭ കൗണ്‍സിലര്‍ പി പി റസിയ ഉദ്ഘാടനം ചെയ്തു. ഒ സിന്ധു  അധ്യക്ഷത വഹിച്ചു. പി വിജേഷ്, മുരളീധരന്‍, അനുന്ദ വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു.

date