Skip to main content

മുക്കംവാലയില്‍ ബണ്ടിന്റെ നിര്‍മ്മാണോദ്ഘാടനം  നാളെ

ആലപ്പുഴ: മാന്നാര്‍ മുക്കംവാലയില്‍ ബണ്ടിന്റെ അടിസ്ഥാന സൗകര്യ പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് ( നവംബര്‍ 7 ) രാവിലെ ഒമ്പതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. മുക്കം അയ്യന്‍കാളി പ്രതിമയ്ക്കു സമീപം നടക്കുന്ന പരിപാടിയില്‍ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ ഭാഗമായി 5 കോടി രൂപ വിനിയോഗിച്ചാണ് ബണ്ടിന്റെ നിര്‍മാണം.

ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യ സാന്നിധ്യമാകും. കൃഷി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.കെ. രാജ് മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.  മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്‌നാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. സുകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ ശ്രദ്ധേയം, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശാലിനി രഘുദാദ്, വി.ആര്‍ ശിവപ്രസാദ്, വത്സല ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരന്‍, സെലീന നൗഷാദ്, പുഷ്പലത, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിതാ ജയിംസ്, ചെങ്ങന്നൂര്‍ എ.ടി.എ. മായ എന്‍. ഗോപാലകൃഷ്ണന്‍, മാന്നാര്‍ കൃഷി ഓഫീസര്‍ പി.സി ഹരികുമാര്‍, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.ജി അമ്പിളി, സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് ശിഹാബുദ്ദീന്‍, ജനപ്രതിനിധികള്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date