Skip to main content

മാരാരി ബീച്ച് ഫെസ്റ്റിന് ലോഗോ ക്ഷണിച്ചു

ആലപ്പുഴ: മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തും ഡി.ടി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് മാരാരി ബീച്ച് ഫെസ്റ്റിന് ലോഗോ ക്ഷണിച്ചു. ഡിസംബര്‍ 26 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റില്‍ വിവിധ കലാ പരിപാടികള്‍, ഫുഡ് ഫെസ്റ്റ്, നാടന്‍ കലാ രൂപങ്ങള്‍, സാംസ്‌കാരിക ഘോഷ യാത്ര, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. maraarikkulamnorthgp@gmail.com എന്ന മെയില്‍ ഐ.ഡിയിലേക്ക് പിഎന്‍ജി ഫോര്‍മാറ്റിലോ ഗ്രാമ പഞ്ചായത്തില്‍ നേരിട്ടോ നവംബര്‍ 15 രാവിലെ 10 വരെ ലോഗോ നല്‍കാം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കും.

date