Skip to main content
DHARMADAM

പോലീസിനെ വിറപ്പിച്ച് ജനപ്രതിനിധികൾ ;ആവേശമായി സെലിബ്രിറ്റി വോളി

ധർമ്മടം മണ്ഡലം നവ കേരള സദസിന്റെ  ഭാഗമായി നടന്ന സെലിബ്രിറ്റി വോളിയിൽ ജനപ്രതിനിധികളുടെയും 
പൊലീസുകാരുടെയും ഇഞ്ചോടിഞ്ച് പോരാട്ടം  കാണികൾക്ക് വിസ്മയ കാഴ്ച ഒരുക്കി.വിവിധ മേഖലകളില്‍ പ്രമുഖരായവരും ജനപ്രതിനിധികളും വോളിബോള്‍ ടൂർണമെന്റിന്റെ ഭാഗമായതോടെ കാണികളും ആവേശത്തിലായി.
വേങ്ങാട് ഇ കെ നായനാർ സ്മാരക ജി എച്ച് എസ് എസിൽ നടന്ന ടൂർണമെന്റിൽ കുത്തുപറമ്പ് എ സി പി വിനോദ് കുമാർ നയിച്ച  കുത്തുപറമ്പ് സബ് ഡിവിഷൻ ടീമും പിണറായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ കെ രാജീവൻ നയിച്ച ജനപ്രതിനിധികളുടെയും കായിക താരങ്ങളുടെ ടീമും കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പോരാട്ടമാണ് കാഴ്ചവച്ചത്.തീപാറുന്ന സർവുകളിലൂടെയും പ്രതിരോധത്തിലൂടെയും ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടി കൂത്തുപറമ്പ് സബ് ഡിവിഷൺ ടീം മത്സരത്തിൽ വിജയികളായി. കുത്തുപറമ്പ് സി ഐ ശ്രീഹരി, മട്ടന്നൂർ സി ഐ കെ വി പ്രമോദ്, പാനൂർ സി ഐ എം പി ആസാദ്‌ എന്നിവർ അടങ്ങുന്ന പോലീസുകാരുടെ ടീമും മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ, പിണറായി ഗ്രാമ പഞ്ചായത്ത്‌ വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി വേണുഗോപാൽ, ഷമീർ ഊർപ്പള്ളി, പി സി ഹാരിസ്, പ്രകാശൻ മാസ്റ്റർ, എന്നിവരടങ്ങുന്ന ജനപ്രതിനിധികളുടെയും കായിക താരങ്ങളുടെയും ടീമാണ് കളത്തിൽ ഏറ്റു മുട്ടിയത്.
വിജയികൾക്കുള്ള സമ്മാനവിതരണം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത്‌ അംഗം ചന്ദ്രൻ കല്ലാട്ട്,ഹെഡ് മിസ്ട്രസ് പി പി നിമ,പ്രിന്‍സിപ്പല്‍ വി സ്വാതി തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.

date