Skip to main content

ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഇക്കുറി കൂടുതൽ മികവോടെ 

 

സംഘാടക സമിതി യോഗം ചേർന്നു 

ബേപ്പൂർ വാട്ടർ ഫെസ്റ്റ് സീസൺ മൂന്ന് ദേശീയ ശ്രദ്ധ നേടുന്ന രീതിയിൽ മികച്ച രീതിയിൽ സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. മുൻ വർഷങ്ങളെക്കാൾ വിപുലമായ രീതിയിൽ ഇത്തവണ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ഡിസംബർ 27 മുതൽ 30 വരെയാണ് വാട്ടർ ഫെസ്റ്റ്.

ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഇത്തവണ കോഴിക്കോട് നഗരത്തിലേക്കും വ്യാപിപ്പിക്കും. കോഴിക്കോട് ബീച്ചിൽ ഉൾപ്പടെ പരിപാടികൾ സംഘടിപ്പിക്കും.  രാജ്യാന്തര വിനോദസഞ്ചരികളെ കൂടെ ആകർഷിക്കുന്ന നിലയിലാണ് പരിപാടികൾ ആസൂത്രണം ചെയ്യുക. പാർക്കിംഗ്, ഗതാഗത തടസ്സം, ജങ്കാർ സർവീസ് തുടങ്ങിയ കാര്യങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് എകോപിപ്പിക്കും.  

യോഗത്തിൽ കോർപ്പറേഷൻ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി, കൗൺസിലർമാരായ ടി രജനി, ടി കെ ഷെമീന, വാടിയിൽ നവാസ്, കൊല്ലരത്ത് സുരേശൻ എഡിഎം സി മുഹമ്മദ്‌ റഫീഖ്, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ കെ ഇ ബൈജു, ഡെപ്യൂട്ടി കലക്ടർമാരായ ഇ അനിതകുമാരി, കെ. ഹിമ, ഫിഷറീസ് ഡി. ഡി പി. വി സതീശൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, ബേപ്പൂർ മണ്ഡലം വികസന സമിതി ചെയർമാൻ എം ഗിരീഷ്, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, രാധാ ഗോപി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

date