Skip to main content

'ദിശ' അവലോകന യോഗം ചേർന്നു 

 

ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ- ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (ദിശ) യോഗം ചേർന്നു. മുരളീധരൻ എംപി അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകൾ ഏറ്റെടുക്കുന്ന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് എംപി പറഞ്ഞു.

വിവിധ ജില്ലാ തല ഓഫീസർമാർ വകുപ്പിൽ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 70,16,815 തൊഴിൽ ദിനങ്ങൾ ആണ് ജില്ലയിൽ ഒക്ടോബർ 21 വരെ നൽകിയിട്ടുള്ളത്. പ്രധാന മന്ത്രി അവാസ് യോജനയുടെ ഭാഗമായി 2425 വീടുകൾ ആണ് ജില്ലയിൽ നിർമ്മിക്കുന്നത്.'ടേക്ക് എ ബ്രേക്ക്' പദ്ധതി പ്രകാരം ശുചിത്വ മിഷൻ നഗര പാതയ്ക്ക് അരികുകളിൽ ടോയ്ലറ്റ് നിർമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 45 എണ്ണം നിലവിൽ പൂർത്തിയായി.

ജില്ലയുടെ സമഗ്ര വികസനത്തിന് എല്ലാ വകുപ്പുകളുടേയും സഹകരണം ഉറപ്പാക്കുന്നതിനും പദ്ധതികൾ നടപ്പിലാക്കുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനുമാണ് ദിശ യോഗങ്ങൾ ചേരുന്നത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ വിമൽ രാജ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date