Skip to main content

അറിയിപ്പുകൾ 

 

അക്ഷയ പദ്ധതി: ലോഗോ ക്ഷണിച്ചു

അക്ഷയ പദ്ധതിയുടെ 21ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ലോഗോ ക്ഷണിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് വിഭാവനം ചെയ്യുന്നത്. അക്ഷയ പദ്ധതികളുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുക്കൊണ്ടുള്ള ലോഗോ മേൽവിലാസം, ഫോൺ നമ്പർ എന്നിവയടക്കം അക്ഷയ ജില്ലാ ഓഫീസിന്റെ akshayakozhikode@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നവംബർ 13ന് നാലുമണിക്കകം ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോക്ക് അവാർഡ് നൽകും.

ലോഗോ ക്ഷണിച്ചു

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട തലശ്ശേരി, ചൊക്ലി ഗവ. കോളേജിന് പുതിയ ലോഗോ ക്ഷണിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലോഗോ ഡിസൈൻ ചെയ്ത് അയക്കാം കോളേജിന്റെ പുതിയ പേരും സ്ഥാപിക്കപ്പെട്ട വർഷവും(2014) ഉൾപ്പെടുത്തിക്കൊണ്ട് പിഎൻജി ഇമേജ് ഫയൽ ഫോർമാറ്റിൽ ആണ് തയ്യാറാക്കേണ്ടത്. നവംബർ 9ന് മുൻപ്  kbmgclogodesign2023@gmail.com എന്ന ഈമെയിലിലേക്ക് ഡിസൈൻ ചെയ്ത ലോഗോ അയയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. ഫോൺ : 04902966800.

പി എസ് സി അറിയിപ്പ് 

വിവിധ കമ്പനി/ബോർഡ്/ കോർപ്പറേഷൻ (സ്റ്റേറ്റ് വൈഡ് ) ൽ ജൂനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗ്രെഡ് II / എൽ ഡി ക്ലർക്ക് /ക്ലർക്ക് (കാറ്റഗറി നമ്പർ 653/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി വൺ ടൈം വെരിഫിക്കേഷൻ നവംബർ എട്ട് ഒമ്പത് പത്ത് തിയ്യതികളിൽ രാവിലെ 10.15 ന് പി എസ് സി കോഴിക്കോട് ജില്ലാ, മേഖലാ ഓഫീസുകളിൽ നടക്കും. വ്യക്തിഗത അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ അസൽ തിരിച്ചറിയൽ രേഖ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

date