Skip to main content

ഭരണഭാഷാ വാരാഘോഷം: സമാപനം ഇന്ന്

ജില്ലാ ഭരണകൂടം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാചരണം ഇന്ന് (നവംബര്‍ ഏഴ്) സമാപിക്കും. വൈകിട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ഭരണഭാഷാ പുരസ്‌കാര ജേതാവ് ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് സി.എല്‍ സ്റ്റാര്‍വിന്‍, കലക്ടറേറ്റിലെ ജീവനക്കാരും എഴുത്തുകാരുമായ ഡേവിഡ്, കൃഷ്ണന്‍, സരസ്വതി എന്നിവരെ ആദരിക്കും. കൂടാതെ വാരാചരണത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കവിത പാരായണം, പ്രശ്‌നോത്തരി, മലയാളം ടൈപ്പിങ് മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവും വിതരണം ചെയ്യും.

date