Skip to main content

പ്രീ റിക്രൂട്ട്മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി യുവതീ യുവാക്കള്‍ക്ക് സൈനിക അര്‍ദ്ധസൈനിക പോലീസ് മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് സഹായകരമാകുന്ന പ്രീ റിക്രൂട്ട്മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. രണ്ട് മാസം താമസസൗകര്യത്തോടെയാണ് പരിശീലനം. പത്താം ക്ലാസ് യോഗ്യതയുള്ള 18-26 മധ്യേ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് പരിശീലനം. തദ്ദേശസ്വയംഭരണ വകുപ്പ് മുഖേനയോ പട്ടികജാതി വികസന വകുപ്പ് മുഖേനയോ മുന്‍വര്‍ഷങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററിലാണ് പരിശീലനം.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം നവംബര്‍ പത്തിന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന കാര്യാലയത്തില്‍ നടത്തുന്ന പ്രാഥമിക സ്‌ക്രീനിങ്ങിനായി എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005, 9447469280, 9447546617.

 

date