Skip to main content

ലൈബ്രറി കൗണ്‍സില്‍ വായന മത്സര വിജയികളെ തിരഞ്ഞെടുത്തു

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വായനാ മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ വായന മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം ആലത്തൂര്‍ ചിറ്റിലഞ്ചേരി എം.എന്‍.കെ.എം.എച്ച്.എസിലെ എസ്. റിഷാന്‍ ഇബ്രാഹിം, മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസിലെ എസ്. അദ്വൈത് രമേശ്, ഒറ്റപ്പാലം ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ അക്ഷയ ആര്‍. നാഥ് എന്നിവര്‍ കരസ്ഥമാക്കി.
മുതിര്‍ന്നവര്‍ക്കായുള്ള വായനാ മത്സരത്തില്‍ 16-25 വയസ് വരെയുള്ള വിഭാഗം ഒന്നില്‍ പട്ടാമ്പി താലൂക്കിലെ ടി.കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ജനകീയ വായനശാലയിലെ കെ. അഷിത ഒന്നാം സ്ഥാനവും ചിറ്റൂര്‍ യുവജന വായനശാലയിലെ ആര്‍. ദിവ്യ രണ്ടാം സ്ഥാനവും നേടി. ഒറ്റപ്പാലം കരിമ്പുഴ അക്ഷരക്കൂട്ടം വായനശാലയിലെ കെ.ആര്‍ രഞ്ജുഷക്കാണ് മൂന്നാം സ്ഥാനം. 25 വയസിന് മുകളില്‍ വിഭാഗം രണ്ടില്‍ പട്ടാമ്പി താലൂക്കിലെ ടി.കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക വായനശാലയിലെ എം.കെ പാര്‍വതി ഒന്നാം സ്ഥാനവും ഒറ്റപ്പാലം താലൂക്കിലെ ഡോ. ചേലനാട്ട് അച്യുതമേനോന്‍ സ്മാരക വായനശാലയിലെ എം.കെ ലക്ഷ്മിഭായ് രണ്ടാം സ്ഥാനവും ചിറ്റൂര്‍ കൊടുവായൂര്‍ പഞ്ചായത്ത് ലൈബ്രറിയിലെ എ. കല മൂന്നാം സ്ഥാനവും നേടി.

date