Skip to main content

ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ കുടിവെള്ള വിതരണ കമ്പനികളുടെ പേര് വിവരങ്ങള്‍ നല്‍കണം പാലക്കാട് താലൂക്ക് വികസന സമിതി യോഗം നടന്നു

പാലക്കാട് നഗരത്തില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ കുടിവെള്ള വിതരണ കമ്പനികളുടെ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക സമര്‍പ്പിക്കണമെന്ന് ഭൂജലവകുപ്പിന് ആര്‍.ഡി.ഒ നിര്‍ദേശം നല്‍കി. പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ദേശീയപാതയില്‍നിന്ന് മമ്പറത്തേക്കുള്ള റോഡില്‍ യാക്കരപുഴയിലേക്ക് കോഴി/കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ പുഴവെള്ളം മലിനമാകുന്നുവെന്ന ജനപ്രതിനിധികളുടെ പരാതിയില്‍ കണ്ണാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍.ഡി.ഒ നിര്‍ദേശിച്ചു. പാലക്കാട് നഗരത്തിലെ ചില സ്വകാര്യ ബാറുകളില്‍ അന്യസംസ്ഥാന മദ്യം വില്‍പന നടത്തുന്നുവെന്നും ഭക്ഷണശാലകളില്‍ പഴകിയ ഭക്ഷണം നല്‍കുന്നുവെന്നുമുള്ള പരാതിയില്‍ എക്‌സൈസ് വകുപ്പും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍.ഡി.ഒ നിര്‍ദേശിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളാണ് പരാതി ഉന്നയിച്ചത്. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനരാജ് അധ്യക്ഷനായ യോഗത്തില്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, പാലക്കാട് തഹസില്‍ദാര്‍ വി. സുധാകരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
 

date