Skip to main content

ശിശുദിനം: വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചനാ മത്സരങ്ങള്‍ അപേക്ഷ ഇന്ന് കൂടി നല്‍കാം

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി വിഭാഗത്തിന് വാട്ടര്‍ കളര്‍ ഡ്രോയിങ്, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിന് കാര്‍ട്ടൂണ്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ ഡ്രോയിങ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പാലക്കാട് മഞ്ഞക്കുളം കെ.എച്ച്.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നവംബര്‍ 14 ന് രാവിലെ 10 ന് മത്സരങ്ങള്‍ ആരംഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. പങ്കെടുക്കാന്‍ വരുമ്പോള്‍ സ്‌കൂളിലെ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രവും കുട്ടിയുടെ തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. താത്പര്യമുള്ളവര്‍ക്ക് നവംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ച് വരെ 8075143997 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
 

date