Skip to main content

ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിൽ ഒഴിവ്

 

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്ക് ക്ലാസ്സ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിൽ മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. സോഷ്യൽ വർക്ക്/സോഷ്യോളജി/ സൈക്കോളജിയിൽ ബിരുദവും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ആംഗ്യഭാഷാ വ്യാഖ്യാനത്തിൽ ഡിപ്ലോമയുമുള്ള 18നും 41 മധ്യേ പ്രായമുള്ളവർക്ക്  അപേക്ഷിക്കാം. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17ന് മുൻപ്  അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

date