Skip to main content

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നഴ്സ് നിയമനം

 

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നഴ്സിംഗ് പഠിച്ചവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുളളവർ നവംബർ 17  രാവിലെ 11 ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം.
 

date