Skip to main content
കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജിലെ നവീകരിച്ച ലൈബ്രറിയുടെയും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ഉദ്ഘാടനം ഇന്ന്

കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജിലെ നവീകരിച്ച ലൈബ്രറിയുടെയും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ഉദ്ഘാടനം ഇന്ന്

*മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും

സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് 9 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജിലെ നവീകരിച്ച ലൈബ്രറിയും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഇന്ന് (നവംബര്‍ 9 ന്) ഉച്ചയ്ക്ക് 2 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് കെ.ബി. സുരേഷ്‌കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ചടങ്ങില്‍ എ.സി. മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനാകും. രമ്യ ഹരിദാസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, കലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗം ടി.കെ. വാസു തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിദ്യാഭ്യാസ വകുപ്പിന്റെ 2018 - 19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 5 കോടി രൂപ വിനിയോഗിച്ചാണ് വായനാശാലയൊരുക്കിയിട്ടുള്ളത്. ഇരു നിലകളിലായായാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. 4 കോടി രൂപ വിനിയോഗിച്ച് ഇരു നിലകളിലായാണ്അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്.

നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.എം. സുരേഷ്, ടി. സോമശേഖരന്‍, പി.കെ. ഷെബീര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

date