Skip to main content
യുവജന കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

യുവജന കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി തൃശ്ശൂര്‍ ജില്ല ജാഗ്രതാ സഭ രൂപീകരിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ജാഗ്രതാ സഭയുടെ ഭാഗമായി വിദ്യാര്‍ത്ഥി - യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചിരിക്കുന്നത്.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യുവജന കമ്മീഷന്‍ അംഗം ഗ്രീഷ്മ അജയഘോഷ് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം അബേഷ് അലോഷ്യസ്, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, ജില്ലാ കോഡിനേറ്റര്‍ ആര്‍.എല്‍. ശ്രീലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date