Skip to main content
അവലോകന യോഗം ചേര്‍ന്നു

അവലോകന യോഗം ചേര്‍ന്നു

2024 ലോകസഭ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആന്റ് അഡീഷണല്‍ സിഇഒ സി. ശര്‍മിളയുടെ നേതൃത്വത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു.

സ്വീപ് ആക്ടിവിറ്റികളില്‍ തൃശ്ശൂര്‍ മുന്‍പന്തിയിലെത്തണമെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. മുന്‍കാല അനുഭവങ്ങള്‍ ഉള്‍കൊണ്ട് കുറ്റമറ്റ രീതികള്‍ അവലംബിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പോളിംഗ് ഒരുക്കങ്ങളെക്കുറിച്ചും പോളിംഗ് സ്റ്റേഷനിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനുമാണ് ജില്ലാതല അവലോകന യോഗം നടത്തിയത്. സംശുദ്ധ വോട്ടര്‍ പട്ടിക തയ്യാറാക്കല്‍ സംബന്ധിച്ച് സംശയ നിവാരണങ്ങളും നടത്തി.

 അഡീഷണല്‍ സിഇഒ പി. കൃഷ്ണദാസന്‍, ഫിനാന്‍സ് ഓഫീസര്‍ ആര്‍. സാബു, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എം.സി. ജ്യോതി, എസ്.ആര്‍. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിഇഒ ഓഫീസ് ജനറല്‍ സെക്ഷന്‍ ഓഫീസര്‍ ആര്‍.വി. ശിവലാല്‍ പോളിംഗ് മുന്നൊരുക്കങ്ങളെകുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ പ്രസന്റേഷന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥ തലത്തിലുള്ള സംശയ നിവാരണം നടത്തി.

 ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാരും ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരും അസിസ്റ്റന്റ് രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

date