Skip to main content

മികവ് - 2023; ഓണ്‍ലൈന്‍ വീഡിയോ മത്സരം

കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'മികവ് - 2023' ഓണ്‍ലൈന്‍ വീഡിയോ മത്സരത്തിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. വിഷയം സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, മികവുറ്റ പദ്ധതികള്‍, വിജയഗാഥകള്‍, ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകള്‍. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റ്. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന എന്‍ട്രികളും മത്സരത്തിനായി പരിഗണിക്കും. അനിമേഷന്‍, മ്യൂസിക് വീഡിയോ, തുടങ്ങിയ രീതികളില്‍ നിര്‍മ്മിച്ച വീഡിയോകളും മത്സരത്തിനായി പരിഗണിക്കും. അണിയറ പ്രവര്‍ത്തകരുടെ പേരും ചേര്‍ത്തുള്ള വീഡിയോകളുടെ എച്ച്.ഡി (1920×1080) എംപി4 ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം.

 ഒരാള്‍ മൂന്ന് വീഡിയോയില്‍ കൂടുതല്‍ മത്സരത്തിനായി സമര്‍പ്പിക്കാന്‍ പാടില്ല. വീഡിയോകള്‍ വിദഗ്ദ്ധ ജൂറി വിലയിരുത്തി സമ്മാനങ്ങള്‍ നിശ്ചയിക്കും. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 5,000 രൂപ, മൂന്നാം സമ്മാനം 3,000 രൂപ. അഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. എന്‍ട്രികള്‍ അയകേണ്ട അവസാന തീയ്യതി നവംബര്‍ 30. അയക്കേണ്ട വാട്‌സ്ആപ്പ് നമ്പര്‍: 9048681946, 9946741855, 9946746718.

date