Skip to main content

അൺ എയ്ഡഡ് സ്‌കൂൾ അധ്യാപികമാർ നേരിടുന്ന പ്രശ്‌നങ്ങൾ: വനിത കമ്മീഷൻ തെളിവെടുപ്പ് നവംബർ 11ന് 

 

അൺ എയ്ഡഡ് സ്‌കൂൾ അധ്യാപികമാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് അവരിൽ നിന്നു തന്നെ നേരിട്ട് അറിയാനായി വനിത കമ്മീഷൻ നവംബർ 11ന് രാവിലെ 10 മുതൽ കോഴിക്കോട് ടൗൺ ഹാളിൽ തെളിവെടുപ്പ് സംഘടിപ്പിക്കും. വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി  ഉദ്ഘാടനം ചെയ്യും. വനിത കമ്മീഷൻ അംഗം വി ആർ  മഹിളാമണി അധ്യക്ഷത വഹിക്കും. നിയമസഭാംഗം കെ കെ രാമചന്ദ്രൻ വിശിഷ്ടാതിഥിയാകും. ജെൻഡർ കൺസൾട്ടന്റ് ഡോ. ടി.കെ. ആനന്ദി മുഖ്യപ്രഭാഷണം നടത്തും. അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കക്കട്ടിൽ ചർച്ച നയിക്കും. വനിത കമ്മീഷനംഗം അഡ്വ. പി കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ ഷാജി സുഗുണൻ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിക്കും. അൺ എയ്ഡഡ് മേഖലയിലെ അധ്യാപികമാർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും പ്രായോഗികമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനും സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനും തെളിവെടുപ്പ് ലക്ഷ്യമിടുന്നതായും ഉരുത്തിരിയുന്ന നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു.

date