Skip to main content

സൗജന്യ ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ അയലൂരിലുള്ള കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സര്‍ട്ടിഫൈഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിങ് അസിസ്റ്റന്റ്' എന്ന സൗജന്യ ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്കും അര്‍ഹരായ ഇ.ഡബ്ല്യു.എസ് വിഭാഗം വനിതകള്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകര്‍ പത്താംതരം പാസായവരോ എട്ടാംതരം പാസായശേഷം വിദ്യാഭ്യാസം തുടരുന്നവരോ എട്ടാംതരം പാസായശേഷം രണ്ട് വര്‍ഷത്തെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ എട്ടാംതരം പാസായ ശേഷം പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവരോ, എന്‍.എസ്.ക്യു.എഫ് ലവല്‍ രണ്ടിന് ശേഷം പ്രസ്തുത മേഖലയില്‍ തൊഴില്‍ പരിചയമുള്ളവരോ ആയിരിക്കണം. നവംബര്‍ 10 വരെ അപേക്ഷ നല്‍കാം. അപേക്ഷ ഫോമിനും മറ്റു വിവരങ്ങള്‍ക്കും 8547005029, 9495069307എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 

date