Skip to main content

ശിശുദിനം: വിദ്യാര്‍ത്ഥികള്‍ക്കായി വിഷയാവതരണ മത്സരം 13 ന്

ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിഷയാവതരണ മത്സരം സംഘടിപ്പിക്കുന്നു. 'സ്‌കൂളും പരിസരങ്ങളും ബസ് സ്റ്റോപ്പുകളും ശിശു സൗഹാര്‍ദ്ദമോ' എന്ന വിഷയത്തില്‍ നിലവിലെ അവസ്ഥ, മാറ്റം വരുത്തേണ്ട ഘടകങ്ങള്‍, മാറ്റങ്ങള്‍ എങ്ങനെ പ്രായോഗികമാക്കാം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന പ്രൊപ്പോസലുകള്‍ dcpupkd@gmail.com ല്‍ നവംബര്‍ 13 ന് വൈകിട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പ്രൊപ്പോസലുകള്‍ നവംബര്‍ 20 ന് ജില്ലാതല ഉദ്യോഗസ്ഥര്‍ മുന്‍പാകെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. ഒരു സ്‌കൂളില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ടീം ആണ് പ്രൊപ്പോസല്‍ നല്‍കേണ്ടത്. എ ഫോര്‍ പേപ്പറില്‍ എഴുതിയ പ്രൊപ്പോസലുകള്‍ പ്രധാനധ്യാപകരുടെ സാക്ഷ്യപത്രവും കുട്ടികളുടെ തിരിച്ചറിയല്‍ രേഖയും സഹിതമാണ് നല്‍കേണ്ടത്. പാലക്കാട് ജില്ലാ പരിധിയിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2531098.

 

date