Skip to main content

മണക്കടവ് വിയറില്‍ 2115.71 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2023 ജൂലൈ ഒന്ന് മുതല്‍ നവംബര്‍ എട്ട് വരെ 2115.71 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 5134.29 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-110.95(274), തമിഴ്നാട് ഷോളയാര്‍-2214.63(5392), കേരള ഷോളയാര്‍-5190.30(5420), പറമ്പിക്കുളം-12,204.01(17,820), തൂണക്കടവ്-495.13(557), പെരുവാരിപ്പള്ളം-538.92(620), തിരുമൂര്‍ത്തി-1160.56(1935), ആളിയാര്‍-1056.18 (3864).

date