Skip to main content

ഡോ.എം.എസ്.സ്വാമിനാഥന്‍ അനുസ്മരണം 17ന്

ആലപ്പുഴ: പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ.എം.എസ്.സ്വാമിനാഥന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 17ന് രാവിലെ 10ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ അനുസ്മരണ യോഗം ചേരും.

മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ എന്നിവര്‍ രക്ഷാധികാരികളും തോമസ് കെ. തോമസ് എം.എല്‍.എ. ചെയര്‍മാനും ആത്മ പ്രോജക്ട് ഡയറക്ടര്‍ സെറിന്‍ ഫിലിപ്പ് കണ്‍വീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി അധ്യക്ഷത വഹിച്ചു. ചമ്പക്കുളം, രാമങ്കരി ബ്ലോക്കുകളിലെ പഞ്ചായത്ത് പ്രസിന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, അന്താരാഷ്ട്ര കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ജി. പത്മകുമാര്‍, നെല്ല് ഗവേഷണ കേന്ദ്രം പ്രൊഫസര്‍ & ഹെഡ് ഡോ.സുരേന്ദ്രന്‍, കുട്ടനാട്ടിലെ സാമുദായിക സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനു ഐസക്ക് രാജു,  ജില്ലാ പഞ്ചായത്തംഗം എം.വി. പ്രിയ, ചമ്പക്കുളം, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാമങ്കരി/ചമ്പക്കുളം ബ്ലോക്കിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ കോ- ചെയര്‍മാന്മാരും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ (ഇന്‍ ചാര്‍ജ്) സുജ ഈപ്പന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി. സ്മിത, കൃഷി അസി.ഡയറക്ടര്‍ ആനി മാത്യു, രാമങ്കരി/ചമ്പക്കുളം ബ്ലോക്കിലെ കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. 

date