Skip to main content

ഹോക്കി സെലക്ഷന്‍ ട്രയല്‍സ് 

ആലപ്പുഴ: 13-ാമത് ദേശീയ സീനിയര്‍ (പുരുഷ) ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള ഹോക്കി ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള സംസ്ഥാന സീനിയര്‍ (പുരുഷ) ഹോക്കി ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 12,13 തീയതികളില്‍ കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കും. ഇതിലേക്കുള്ള ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് 10ന് വൈകിട്ട് മൂന്നിന് ആലപ്പുഴ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. താത്പര്യമുള്ളവര്‍ പ്രായം തെളിയിക്കുന്ന രേഖകള്‍/ ആധാര്‍ കാര്‍ഡ് സഹിതം എത്തണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0477-2253090
 

date