Skip to main content

ഇളവുകളോടെ കുടിശ്ശിക അടയ്ക്കാം

തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നിന്നും സി.ബി.സി/ പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർപ്പാക്കാനുള്ള അവസരം നവംബർ 30 വരെ ദീർഘിപ്പിച്ചതായി പ്രോജക്ട് ഓഫീസർ അറിയിച്ചു. കുടിശ്ശിക തീർപ്പാക്കാനായി ഒക്ടോബർ 10ന് നടത്തിയ അദാലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവർക്കും ലഭിക്കാത്തവർക്കും പലിശ, പിഴപലിശ എന്നീ ആനുകൂല്യങ്ങളോടെ കുടിശിക തീർപ്പാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  0471 2472896 എന്ന നമ്പറിലോ, potvm@kkvib.org ഇ-മെയിൽ മുഖേനയോ ബന്ധപ്പെടാം.

date