Skip to main content

മില്‍ക്ക് ഷെഡ് വികസന പദ്ധതി അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരവികസനവകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ അവശ്യാധിഷ്ഠിത ധനസഹായപദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യമുളളവരില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. നവംബര്‍ 15 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസനയൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍: 04862 222099

date