Skip to main content

കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് 

ആലപ്പുഴ: എട്ടാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ചെറുതന ഗ്രാമപഞ്ചായത്ത് ഭാരതീയ ചികിത്സ വകുപ്പും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി ബാലാമൃതം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 'കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ആയുര്‍വേദം' എന്ന സന്ദേശം നല്‍കിയുള്ള ക്യാമ്പ് ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്തു.
 
ആനാരി മോഡല്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജ മധു അധ്യക്ഷയായി. കുമാരപുരം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എച്ച്. ശ്രീധര്‍ ആയുര്‍വേദ ദിന സന്ദേശം നല്‍കി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു ചെല്ലപ്പന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന, പഞ്ചായത്ത് അംഗങ്ങളായ സ്മിത മോള്‍ വര്‍ഗീസ്, ശ്രീകലാ സത്യന്‍, മായാ ദേവി, ചെറുതന ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. മനു, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജയറാണി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ജെ.ജിനി, ഡോ.ഗോപിക കൃഷ്ണ ബെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date