Skip to main content

ടി കെ വിഷ്ണുപ്രദീപ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ ടി കെ വിഷ്ണുപ്രദീപ് ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു. 2018 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. അഭിഭാഷകന്‍ ടി.കെ. സുധാകരന്റെയും എലിസബത്തിന്റെയും മൂത്ത മകന്‍. ഒറ്റപ്പാലത്ത് എ.എസ്.പി. ട്രെയിനിയായി തുടക്കം. തുടര്‍ന്ന് തലശ്ശേരിയിലും പേരാമ്പ്രയിലും എ.എസ്.പി.യായി ചുമതല നിര്‍വഹിച്ച ശേഷം കെ.എ.പി. നാലാം ബറ്റാലിയനില്‍ കമാണ്ടന്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ബി. ടെക് - ഐ.ടി. ബിരുദധാരിയാണ്. ഭാര്യ ഡോ. അഞ്ജലി.
വി.യു. കുര്യക്കോസ് ഐ.പി.എസ്. ന് പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായി സ്ഥലംമാറ്റം ലഭിച്ച ഒഴിവിലാണ് ഇടുക്കി ജില്ലയില്‍ പുതിയ പോലീസ് മേധാവിയെ നിയമിച്ചത്. ഇരുവരും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിനെ ചേമ്പറില്‍ സന്ദര്‍ശിച്ചു.

ചിത്രം : ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ടി കെ വിഷ്ണുപ്രദീപ് , പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പളായി സ്ഥലംമാറ്റം ലഭിച്ച വി യു കുര്യക്കോസ് എന്നിവര്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിനെ സന്ദര്‍ശിച്ചപ്പോള്‍

date