Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന യുവ സംരംഭകർക്കായി നടപ്പാക്കുന്ന കെസ്റു, മൾട്ടി പർപ്പസ് ജോബ് ക്ലബ് എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024ൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കെസ്റു പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ് ലഭിക്കും. വായ്പ തുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. 21നും 50നും ഇടയിൽ  പ്രായമുള്ള, കുടുംബ വാർഷിക വരുമാനം ഒരുലക്ഷം വരെ ഉള്ളവർക്ക് അപേക്ഷിക്കാം. സംയുക്ത സംരംഭങ്ങളും അനുവദിക്കും. മൾട്ടി പർപ്പസ് ജോബ് ക്ലബ് പദ്ധതി പ്രകാരം പത്തുലക്ഷം രൂപയുടെ പ്രോജക്ടുകൾക്ക് ബാങ്ക് വായ്പ അനുവദിക്കും. 25 ശതമാനം (പരമാവധി രണ്ട് ലക്ഷം) സബ്സിഡി ലഭിക്കും. 21നും 45നും മധ്യേ പ്രായമുള്ള  രണ്ടിൽ കുറയാത്ത അംഗങ്ങളുള്ള കൂട്ടായ്മക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ: 0483 2734737.

date