അറിയിപ്പുകൾ
സ്‌കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു
അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പിന് അർഹരായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2022 -23 വർഷം 4ാം ക്ലാസ്സിലോ, 7ാം ക്ലാസ്സിലോ പഠിച്ച് വർഷാന്ത്യ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ആ ഗ്രേഡ് എങ്കിലും ലഭിച്ച പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അസൽ ജാതി , വരുമാന സർട്ടിഫിക്കറ്റുകൾ 4/7 ക്ലാസ്സിൽ അർധ വാർഷിക പരീക്ഷയിൽ ലഭിച്ച ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം, സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് സംബന്ധിച്ച രേഖ എന്നിവ സഹിതം നവംബർ 30ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് അസി ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു.
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. യോഗ്യത : ബി എസ് സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി / ബി എസ് സി സയൻസ് ഡിഗ്രിയും ബാർക്കിൽ നിന്നും ബി എം ആർ ഐ ടിയും. പ്രതിഫലം : പ്രതിമാസം 40,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 21ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എച്ച് ഡി എസ് ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.
ലേലം ചെയ്യുന്നു
കൊയിലാണ്ടി ഐ ടി ഐ വക 1.3808 ഹെക്ടർ സ്ഥലത്തുള്ള തെങ്ങുകളിൽ നിന്നും മേലാദായം കരാർ ഉറപ്പിക്കുന്ന തിയ്യതി മുതൽ മൂന്ന് വർഷത്തേക്ക് ഏറ്റെടുക്കുന്നതിനുള്ള അവകാശം ഡിസംബർ അഞ്ചിന് രാവിലെ 11.30ന് ഐ.ടി.ഐ യിൽ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്ക് കൊള്ളാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി തിരിച്ചറിയൽ കാർഡ് കൊണ്ട് വരേണ്ടതും, നിരതദ്രവ്യം 2000 രൂപ ഓഫീസിൽ കെട്ടിവെക്കേണ്ടതുമാണ്. ഫോൺ : 0496 2631129
പഞ്ചവൽസര എൽ എൽ ബി പ്രവേശനം
കോഴിക്കോട് ഗവ. ലോ കോളേജിൽ 2023-24 അദ്ധ്യയന വർഷത്തിലെ ഇന്റഗ്രേറ്റഡ് പഞ്ചവൽസര എൽ എൽ ബി കോഴ്സിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് നവംബർ 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ മുഴുവൻ അസൽ രേഖകളും ഹാജരാക്കി അന്നു തന്നെ വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി പ്രവേശനം നേടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495 2730680
- Log in to post comments