Skip to main content

നവകേരള സദസ്: ഒരുക്കങ്ങൾ വിലയിരുത്തി

മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലങ്ങളിൽ നേരിട്ടെത്തി ജനങ്ങളോട് സംവദിക്കുന്ന നവകേരള സദസ്സിൻ്റെ ഒരുക്കങ്ങൾ വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി.  അവലോകന യോഗത്തിൽ കലക്ടർ ഡോ. എസ്. ചിത്ര അധ്യക്ഷയായി.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ സദസ്സ് സംഘടിപ്പിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഗതാഗതം സ്തംഭിക്കാത്ത തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് പൊലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സദസ്സിനെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പരിശോധനകൾ പൂർത്തിയാക്കും. 
പരാതികൾ സ്വീകരിക്കുന്നതിന് ആവശ്യമായത്ര കൗണ്ടറുകൾ ആവശ്യമായ ജീവനക്കാരെ ഉൾക്കൊള്ളിച്ച് സജ്ജമാക്കും. പരാതിക്കാർക്ക് പരാതി സ്വീകരിച്ച ഉടൻ റിസീപ്റ്റ് നൽകും. സദസിന് അര മണിക്കൂർ മുമ്പ് തന്നെ പരാതി സ്വീകരിച്ച് തുടങ്ങുന്നതിന് നടപടിയെടുക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. 
നവകേരള സദസിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കലാജാഥ നവംബർ അവസാനത്തോടെ ജില്ലയിൽ എല്ലാ മണ്ഡലത്തിലും പര്യടനം നടത്തും. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. 
മണ്ഡലതല ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി. ഡിസംബർ 1, 2, 3 തിയ്യതികളിലാണ് ജില്ലയിൽ നവകേരള സദസ് നടക്കുക. യോഗത്തിൽ എംഎൽഎമാരായ പി. മമ്മിക്കുട്ടി, എ. പ്രഭാകരൻ, കെ പ്രേംകുമാർ, കെ ഡി പ്രസേനൻ, കെ. ശാന്തകുമാരി, ജില്ല പോലീസ് മേധാവി ആർ.ആനന്ദ്, എ.ഡി.എം കെ .മണികണ്ഠൻ,  തുടങ്ങിയവരും പങ്കെടുത്തു.

date