Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായികക്ഷമതാ പരിശോധന

പാലക്കാട് ജില്ലയിലെ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകളിലേയ്ക്ക് വിവിധ കാറ്റഗറി നമ്പറുകൾക്കായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായുളള എൻഡ്യുറൻസ് ടെസ്റ്റ് (13 മിനിറ്റിൽ 2.5 കി.മി.)  22, 23, 24 തിയ്യതികളിൽ മലമ്പുഴ കഞ്ചിക്കോട് റോഡിൽ നടത്തും. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള അഡ്മിഷൻ ടിക്കറ്റ്, ഒറിജിനൽ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം രാവിലെ 5.30ന് മുമ്പായി തന്നെ അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരണ്ടതാണ്. നിശ്ചിത സമയത്തിന് ശേഷം എത്തുന്ന ഉദ്യോഗാർത്ഥികളെ യാതൊരു കാരണവശാലും ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതല്ല. എൻഡ്യുറൻസ് ടെസ്റ്റ് നടക്കുന്ന സമയത്ത് റോഡ് ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.

date