Skip to main content

സൗഹാർദ്ദവും കൂട്ടായ്മയും സൃഷ്ടിക്കുക കലാകായിക മത്സരങ്ങളുടെ ലക്ഷ്യം:മന്ത്രി എം. ബി രാജേഷ്

സൗഹാർദ്ദവും കൂട്ടായ്മയും സൃഷ്ടിക്കുക എന്നതാണ് കലാകായിക മത്സരങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
പെരിങ്ങോട് ഹൈസ്കൂളിൽ നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .    മത്സരത്തിന് പ്രാധാന്യം കൂടിയതോടെ കലോത്സവങ്ങൾ തർക്കോൽസവങ്ങളായി മാറുന്ന സ്ഥിതി അനാരോഗ്യപ്രവണതയാണ് ഇത് ഉണ്ടാവരുത്.കുട്ടികളിൽ ഐക്യബോധവും കല ആസ്വാദനശേഷിയും ഉണ്ടാക്കാനുള്ള വേദികളാണ് കലോത്സവങ്ങൾ . കലാസംസ്കാരിക സാമൂഹിക മുന്നേറ്റങ്ങളുടെ കാര്യത്തിൽ തൃത്താലയ്ക്ക് അവഗണിക്കാൻ കഴിയാത്ത ഇടമാണുള്ളത്. ഒരു ഗ്രാമത്തിൽ രണ്ട് ജ്ഞാനപീഠം പുരസ്കാരം എത്തിയ പ്രദേശമാണ് തൃത്താല. എഴുത്തുകാരൻ എം. ടി വാസുദേവൻ നായരെയും കവി അക്കിത്തത്തെയും പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. നിരവധി ചരിത്ര വ്യക്തികൾക്ക് ജന്മം നൽകിയ തൃത്താല അതിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാവണം കലോത്സവത്തെ  സ്വീകരിക്കേണ്ടത് എന്നും മന്ത്രി കൂട്ടിച്ചേർത്തു

 പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി.പി റെജീന അധ്യക്ഷയായി. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥർ, അധ്യാപകർ  എന്നിവർ പങ്കെടുത്തു

date