Skip to main content

റേഷന്‍ കട ലൈസന്‍സി

ഒറ്റപ്പാലം താലൂക്കിലെ 99ആം നമ്പര്‍ റേഷന്‍ കടയ്ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് ഭിന്നശേഷി സംവരണ വിഭാഗത്തില്‍പ്പെട്ടവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 21നും 62നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യതയുള്ളവരാകണം. തുടര്‍ച്ചയായി മൂന്നുവര്‍ഷകാലം എഫ്.പി.എസ്. സ്ഥിതിചെയ്യുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. വിശദവിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുകളുമായോ ജില്ലാ സപ്ലൈ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505541.

date